പരിസ്ഥിതി വിജ്ഞാനകോശം

ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം, ഓസോണ്‍പാളി ശോഷണം, ജൈവവൈവിധ്യശോഷണം, വനനശീകരണം, ഇലക്‌ട്രോണിക് മാലിന്യങ്ങളും പ്ലാസ്റ്റിക്കും ഉയര്‍ത്തുന്ന ഭീഷണികള്‍, ഊര്‍ജപ്രതിസന്ധി തുടങ്ങി വര്‍ത്തമാനകാലസമൂഹം നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികള്‍ തുടങ്ങി പരിസ്ഥിതിവിജ്ഞാനീയത്തിലെ സര്‍വതലസ്പര്‍ശിയായ ലേഖനങ്ങള്‍ ഉള്‍പ്പെടെ ഭൗമപരിസ്ഥിതിയെക്കുറിച്ച് അറിയേണ്ടതെന്തും പരിഷ്‌കരിച്ച പരിസ്ഥിതി വിജ്ഞാനകോശത്തിലുണ്ട്.
ഡിമൈ 1/4 വലുപ്പത്തില്‍ 840 ബഹുവര്‍ണ പുറങ്ങളിലായി കമനീയമായി നിര്‍മിച്ചിരിക്കുന്ന പരിസ്ഥിതി വിജ്ഞാനകോശത്തിന് 700 രൂപയാണ് മുഖവില.

പരിണാമ വിജ്ഞാനകോശം

ജീവന്റെ ഉത്പത്തിയും പരിണാമവും സംബന്ധിച്ചുള്ള അറിവുകള്‍ സമഗ്രമായി പ്രതിപാദിക്കുന്ന മലയാളത്തിലെ പ്രഥമ ആധികാരിക ഗ്രന്ഥം. ഇന്ത്യന്‍ഭാഷകളില്‍ ആദ്യത്തേതും ലോകഭാഷകളില്‍ത്തന്നെ അത്യപൂര്‍വവുമാണ് ഇത്തരം സവിശേഷതകളുള്ള ഒരു വിജ്ഞാനകോശം. 697 ബഹുവര്‍ണ പേജുകളില്‍ പൂര്‍ണമായും ആര്‍ട്ട് പേപ്പറില്‍ കമനീയമായി നിര്‍മിച്ചിരിക്കുന്ന ഈ ഗ്രന്ഥത്തിന് 900 രൂപയാണ് മുഖവില.

ജ്യോതിശ്ശാസ്ത്ര വിജ്ഞാനകോശം

പ്രപഞ്ചോത്പത്തിയെയും വികാസത്തെയും അപഗ്രഥിക്കുന്ന മഹാസിദ്ധാന്തങ്ങള്‍, ബഹിരാകാശ പര്യവേക്ഷണങ്ങള്‍, ഗ്രഹാന്തരജീവന്‍ തേടിയുള്ള നിതാന്തമായ അന്വേഷണങ്ങള്‍, ജ്യോതിശ്ശാസ്ത്ര ചരിത്രം, പ്രശസ്തമായ വാന നിരീക്ഷണാലയങ്ങള്‍, പഠനകേന്ദ്രങ്ങള്‍, സോഫ്റ്റ് വെയറുകള്‍, ഭാരതീയ ജ്യോതിശ്ശാസ്ത്രം, കേരളീയ ജ്യോതിശ്ശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ ലളിതവും രചനാത്മകവുമായി അവതരിപ്പിക്കുന്നതാണ് ഈ ബൃഹദ്ഗ്രന്ഥം. 704 പേജുകളില്‍ പൂര്‍ണമായും ആര്‍ട്ട് പേപ്പറില്‍ ഡിമൈ 1/4 വലുപ്പത്തില്‍ വിരചിതമായ ഈ ഗ്രന്ഥത്തിന്റെ മുഖവില 900 രൂപയാണ്.

സാംസ്കാരികം

കേരള സര്‍ക്കാരിന്റെയും സാംസ്‌കാരികവകുപ്പിന്റെയും മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക സ്ഥാപനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ലേഖനങ്ങളെ ആറ് അധ്യായങ്ങളായി ഇതില്‍ വിവരിച്ചിരിക്കുന്നു.