ജ്യോതിശ്ശാസ്ത്ര വിജ്ഞാനകോശം
അറുന്നൂറില്‍പ്പരം ലേഖനങ്ങള്‍, രണ്ടായിരത്തിലധികം ബഹുവര്‍ണചിത്രങ്ങള്‍, വിഖ്യാതരായ നിരവധി ജ്യോതിശ്ശാസ്ത്ര പ്രതിഭകള്‍, പ്രപഞ്ചോത്പത്തിയെയും വികാസത്തെയും അപഗ്രഥിക്കുന്ന മഹാസിദ്ധാന്തങ്ങള്‍, ബഹിരാകാശ പര്യവേക്ഷണങ്ങള്‍, ഗ്രഹാന്തരജീവന്‍ തേടിയുള്ള നിതാന്തമായ അനേ്വഷണങ്ങള്‍, ജ്യോതിശ്ശാസ്ത്ര ചരിത്രം, പ്രശസ്തമായ വാന നിരീക്ഷണാലയങ്ങള്‍, പഠനകേന്ദ്രങ്ങള്‍, സോഫ്റ്റ് വെയറുകള്‍, ഭാരതീയ ജ്യോതിശ്ശാസ്ത്രം, കേരളീയ ജ്യോതിശ്ശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ ലളിതവും രചനാത്മകവുമായി അവതരിപ്പിക്കുന്നതാണ് ഈ ബൃഹദ്ഗ്രന്ഥം. 704 പേജുകളില്‍ പൂര്‍ണമായും ആര്‍ട്ട് പേപ്പറില്‍ ഡിമൈ 1/4 വലുപ്പത്തില്‍ വിരചിതമായ ഈ ഗ്രന്ഥത്തിന്റെ മുഖവില 900 രൂപയാണ്.