കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം - 1

പൗരാവകാശരേഖ

Ⅰ. രൂപീകരണം, വീക്ഷണം

1961 -ല്‍ സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍ കീഴില്‍ മലയാളം എന്‍സൈക്ലോപീഡിയ ഡിപ്പാര്‍ട്ടുമെന്റ് എന്ന പേരില്‍ ഒരു വകുപ്പ് രൂപംകൊള്ളുകയും 1976-ല്‍ അത് ട്രാവന്‍കൂര്‍ - കൊച്ചിന്‍ ലിറ്റററി സയന്റിഫിക് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത് സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് ആയി രൂപം പ്രാപിക്കുകയും ചെയ്തു. ഈ സ്ഥാപനം ഇപ്പോള്‍ സാംസ്‌കാരിക വകുപ്പിന്റെ നിയന്ത്രണത്തില്‍ (തിരുവനന്തപുരം, പുളിമുട് ജിപിഒ ലെയിന്‍) പ്രവര്‍ത്തിക്കുന്നു. വിജ്ഞാനം സാധാരണ ജനങ്ങളില്‍ എത്തിക്കുക, മലയാളിയുടെ സാംസ്‌കാരിക അവബോധം ഉയര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ മലയാളത്തില്‍ സര്‍വവിജ്ഞാനകോശം 20 വാല്യങ്ങളായും വിശ്വസാഹിത്യവിജ്ഞാനകോശം 10 വാല്യങ്ങളായും പ്രസിദ്ധീകരിക്കുക എന്ന അതിബൃഹത്തായ സംരംഭമാണ് ഈ സ്ഥാപനം ഏറ്റെടുത്തു നടത്തുന്നത്. ഇതുവരെ സര്‍വവിജ്ഞാനകോശം 16 വാല്യങ്ങളും, വിശ്വസാഹിത്യവിജ്ഞാനകോശം മുഴുവന്‍ വാല്യങ്ങളും പ്രസിദ്ധീകരിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഇതേവരെ പ്രസിദ്ധീകരിച്ച സര്‍വവിജ്ഞാനകോശം 1 മുതല്‍ 10 വരെയുള്ള വാല്യങ്ങള്‍ പരിഷ്‌കരിച്ച് പ്രസിദ്ധീകരിക്കുവാന്‍ തീരുമാനിക്കുകയും, അതനുസരിച്ച് സര്‍വവിജ്ഞാനകോശം 1 മുതല്‍ 10 വരെയുള്ള വാല്യങ്ങള്‍ പരിഷ്‌കരിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിനുപുറമേ വാര്‍ഷിക വിജ്ഞാനകോശം - 2011, ജൈവവൈ വിധ്യവര്‍ഷം പ്രമാണിച്ച് പരിസ്ഥിതി വിജ്ഞാനകോശം, ജ്യോതിശാസ്ത്ര വിജ്ഞാനകോശം, പരിണാമ വിജ്ഞാനകോശം എന്നീ വിജ്ഞാനകോശങ്ങളും, ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സുവര്‍ണജൂബിലിയുടെ ഭാഗമായി സാംസ്‌കാരികം”എന്ന റഫറന്‍സ് ഗ്രന്ഥവും പ്രസിദ്ധീകരിക്കുകയുണ്ടായി. കൂടാതെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ DEITY, New Delhi യുടെ സഹായത്താല്‍ 2011 ജൂണ്‍ മുതല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടപ്പാക്കിയ Knowledge Web Repository Pilot Project ന്റെ ലോഞ്ചിംഗ് 2016 ജൂലൈയില്‍ നടക്കുകയുണ്ടായി. പ്രസ്തുത പദ്ധതി പ്രകാരം സര്‍വവിജ്ഞാനകോശം ഏഴ് വാല്യങ്ങള്‍ http://www.kwrp.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.

സര്‍വവിജ്ഞാനകോശം 1 മുതല്‍ 15 വരെ വാല്യങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ വെബ് സൈറ്റില്‍ (www.web-edition.sarvavijnanakosam.gov.in) ലഭ്യമാക്കിയിട്ടുണ്ട്.

Ⅱ. ഭരണസമിതി

ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതിയെ സംബന്ധിച്ച വിശദവിവരം ചുവടെ ചേര്‍ക്കുന്നു.

ചെയര്‍മാന്‍: ബഹു. മുഖ്യമന്ത്രി
വൈസ് ചെയര്‍മാന്‍: ബഹു. സാംസ്‌കാരിക കാര്യ വകുപ്പു മന്ത്രി
ഡയറക്ടര്‍ : ഡോ.മ്യൂസ് മേരി ജോർജ്
 ഹൗസ് നമ്പർ- 5,
 കെ കെ കെ പി നഗർ
 യൂ.സി.കോളേജ് . പി .ഒ,
 ആലുവ-2
 എറണാകുളം -683102

അംഗങ്ങള്‍

#
1 സെക്രട്ടറി,
സാംസ്‌കാരിക കാര്യ വകുപ്പ്,ഗവ.സെക്രട്ടേറിയറ്റ്, തിരുവനന്തപുരം
2 അഡീഷണല്‍ ചീഫ് സെക്രട്ടറി,
ധനകാര്യ വകുപ്പ് ഗവ. സെക്രട്ടറിയേറ്റ്, തിരുവനന്തപുരം
3 ഡോ.കെ.എന്‍.ഗണേഷ് ,
2821, ബിലാത്തിക്കുളം,ഹൗസിംഗ് കോളനി,കോഴിക്കോട് – 673006
4 ശ്രീ.കെ.കെ.കൃഷ്ണകുമാര്‍,
സീമ, 61, ആനയറ.പി.ഒ. ,തിരുവനന്തപുരം – 695029
5 ശ്രീ.എസ്.രമേശന്‍,
ആമുന, എസ്.ആര്‍.എം.ക്രോസ് റോഡ് ,പാച്ചാളം.പി.ഒ,കൊച്ചി – 682012
6 ഡോ.കെ.എസ്.രവികുമാര്‍,
ഗീത്, എഫ് – 5, ഇലങ്കം ഗാര്‍ഡന്‍സ് വെള്ളയമ്പലം,ശാസ്തമംഗലം, തിരുവനന്തപുരം.
7 ഡോ.സി.ആര്‍.പ്രസാദ് ,
ശ്രീവരം, ടി സി 27/1779 (1)വഞ്ചിയൂര്‍, തിരുവനന്തപുരം – 695 035
8 ഡോ.എം.എ.സിദിഖ്,
മലയാളം വകുപ്പ്, കേരള സര്‍വകലാശാല, കാര്യവട്ടം – 695581
9 പ്രൊഫ.ജി.രാജശേഖരന്‍ നായര്‍ ,
ശ്രീരാഗം, റ്റി.സി 29/1629 (3), മഠത്തില്‍ ലെയിന്‍, ചെമ്പകശ്ശേരി പടിഞ്ഞാറേക്കോട്ട, തിരുവനന്തപുരം – 695 023
10 പ്രൊഫ.കെ.എന്‍.ഗംഗാധരന്‍ ,
കാരംവളപ്പില്‍, ബി -5, ചിത്ര നഗര്‍ , വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം – 695 013
11 ഡോ.ലേഖ നരേന്ദ്രന്‍ ,
സോപാനം, റ്റി.സി. 15/845, ശിശുവിഹാര്‍ സ്‌കൂള്‍ റോഡ്, വഴുതക്കാട്, തിരുവനന്തപുരം – 14
12 പ്രൊഫ.കെ.പാപ്പൂട്ടി ,
കനവ്, മടപ്പള്ളി കോളേജ്.പി.ഒ., വടകര, കോഴിക്കോട് – 673 102
13 ഡോ.ജിനേഷ് കുമാര്‍,എരമം ,
തണല്‍, പെരിയാട്ട് , പിലാത്തിറ.പി.ഒ, കണ്ണൂര്‍ – 670 501

Ⅲ. ഭരണനിര്‍വഹണം, ഓഫീസ് ഘടന

കേരള സംസ്ഥാന സര്‍വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറാണ് സ്ഥാപന മേധാവി. ഇന്‍സ്റ്റിറ്റ്യൂട്ടിന് ജില്ലാ/മേഖല ഓഫീസുകള്‍ നിലവിലില്ല.

സര്‍ക്കാര്‍ അവധി ദിവസങ്ങള്‍ ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും ഇന്‍സ്റ്റിറ്റ്യൂട്ട് രാവിലെ 10.15 മുതല്‍ വൈകുന്നേരം 5.15 വരെ പ്രവര്‍ത്തിക്കുന്നതാണ്. ഉച്ചയ്ക്ക് 1.15 മുതല്‍ 2 മണി വരെ ഇടവേളയായിരിക്കും.

Ⅳ. പ്രസിദ്ധീകരിച്ച വിജ്ഞാനകോശം വാല്യങ്ങള്‍

ഇന്‍സ്റ്റിറ്റ്യൂട്ട് ഇതേവരെ പ്രസിദ്ധീകരിച്ചതും വില്പനയിലുള്ളതുമായ വിജ്ഞാനകോശം വാല്യങ്ങളും അവയുടെ മുഖവിലയും വില്പന രീതികളും ചുവടെ ചേര്‍ക്കുന്നു.

വിജ്ഞാനകോശം വാല്യങ്ങളുടെ വില്പന വര്‍ധിപ്പിക്കുന്നതിനായി ഇന്‍സ്റ്റിറ്റ്യൂട്ട് രണ്ട് പദ്ധതികള്‍ അവലംബിച്ചു വരുന്നു.

1. ഇന്‍സ്റ്റാള്‍മെന്റ് പദ്ധതി

ഏത് വ്യക്തിയ്ക്കും 100 രൂപ അടച്ച് പദ്ധതിയില്‍ അംഗമാകാം. ബാക്കി തുക പിന്നീട് 100 അല്ലെങ്കില്‍ നൂറിന്റെ ഗുണിതങ്ങളായി അടയ്ക്കാവുന്നതാണ്. ഓരോ വാല്യത്തിനും അനുവദനീയമായ ഡിസ്‌കൗണ്ട് (ഇപ്പോള്‍ 25%) കിഴിച്ചുള്ള തുക അടച്ചു കഴിയുമ്പോള്‍ അംഗത്തിന് വാല്യം ലഭിക്കുന്നതാണ്. പോസ്റ്റല്‍ ചെലവുകള്‍ ആവശ്യമായി വന്നാല്‍ അത് വരിക്കാരന്‍ തന്നെ വഹിക്കേണ്ടതാണ്.

2. ക്രെഡിറ്റ് പദ്ധതി

ഈ പദ്ധതിപ്രകാരം വരിക്കാരന് വാല്യങ്ങള്‍ മുന്‍കൂറായി നല്കുന്നതും അവയുടെ വില തുടര്‍ന്നുള്ള തവണകളായി ഈടാക്കുന്നതുമാണ്. സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, സ്‌കൂള്‍/കോളജ് അധ്യാപകര്‍ എന്നിവര്‍ക്കായി ഈ പദ്ധതിയിലെ അംഗത്വം പരിമിതപ്പെടുത്തിയിരിക്കുന്നു.

പദ്ധതിയില്‍ അംഗമാകാന്‍ താല്പര്യമുള്ളവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ലഭ്യമാക്കിയിട്ടുള്ള നിശ്ചിത അപേക്ഷയില്‍ (വെബ്‌സൈറ്റിലും ലഭ്യമാണ്) ഓഫീസ് മേലധികാരിയുടെ സാക്ഷ്യപത്രം സഹിതം അപേക്ഷിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം ആദ്യഗഡുവായ 300 രൂപയും അടക്കേണ്ടതാണ്. അംഗമാകുന്നവര്‍ക്ക് ആവശ്യമായ വാല്യങ്ങള്‍ മുന്‍കൂറായി ലഭിക്കുന്നതും ബാക്കി തുക ഗഡുക്കളായി അടച്ചു തീര്‍ക്കേണ്ടതുമാണ്.

പദ്ധതിയുടെ സവിശേഷതകള്‍

a. സർവവിജ്ഞാനകോശം 1 മുതൽ 15 വരെ വാല്യങ്ങൾക്ക് 50% ഡിസ്കൗണ്ട് ലഭ്യമാണ്.

b. വാല്യങ്ങളുടെ മുഖവിലയില്‍ നിന്നും 20% ഡിസ്‌കൗണ്ട് ലഭിക്കുന്നു.

c. ആറോ അതില്‍ കൂടുതലോ വാല്യങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആവശ്യമെങ്കില്‍ 'Fright to pay' ആയി ലോറി പാഴ്‌സല്‍ സര്‍വീസ് വഴി വാല്യങ്ങള്‍ എത്തിച്ചുകൊടുക്കുന്നു (പാഴ്‌സല്‍ ചാര്‍ജ് അടച്ച് വരിക്കാരന്‍ വാല്യങ്ങള്‍ കൈപ്പറ്റേണ്ടതാണ്). ആറില്‍ കുറവ് വാല്യങ്ങള്‍ വാങ്ങുന്നവര്‍ക്ക് രജിസ്റ്റേര്‍ഡ് തപാല്‍ വഴി വാല്യങ്ങള്‍ എത്തിക്കുന്നു. ലോറി പാഴ്‌സല്‍ വഴി വാല്യങ്ങള്‍ അയക്കുന്നതിന് 150 രൂപ (നൂറ്റിഅമ്പത് രൂപ) പാക്കിങ് ചാര്‍ജും തപാല്‍ മുഖേന അയക്കുന്നതിന് ഓരോ വാല്യത്തിനും 50 രൂപ വീതം പോസ്റ്റല്‍ ചാര്‍ജും വരിക്കാരന്‍ തന്നെ വഹിക്കേണ്ടതാണ്. ഒരു പാക്കറ്റില്‍ രണ്ട് വാല്യങ്ങളെ ഉള്ളുവെങ്കില്‍ 75 രൂപ പോസ്റ്റല്‍ ചാര്‍ജ് ഒടുക്കിയാല്‍ മതിയാകും. (ഈ നിരക്കുകള്‍ മുന്നറിയിപ്പില്ലാതെ വ്യത്യാസപ്പെടാവുന്നതാണ്.)

d. നിശ്ചിത അപേക്ഷാഫോറത്തിന്റെ മൂന്ന് കോപ്പികള്‍ അപേക്ഷകന്‍ പൂരിപ്പിച്ച് ഒരെണ്ണം തൊഴിലുടമയുടെ പക്കല്‍ സൂക്ഷിക്കുകയും 2 എണ്ണം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുകയും ചെയ്യേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷയുടെ ഫോട്ടോകോപ്പിയും സ്വീകാര്യമാണ്.

e. ആദ്യഗഡുവായ 300 രൂപ ഡിമാന്റ് ഡ്രാഫ്റ്റ്, മണിഓര്‍ഡര്‍ എന്നിവ മുഖേന ഒടുക്കുകയോ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വില്പന വിഭാഗത്തില്‍ നേരിട്ട് അടയ്ക്കുകയോ ചെയ്യാവുന്നതാണ്

f. വരിക്കാരന് വാല്യങ്ങള്‍ നല്‍കിയശേഷം അപേക്ഷയുടെ ഒരു കോപ്പി റിക്കവറി സംബന്ധിച്ച വിശദാംശങ്ങള്‍ സഹിതം തൊഴിലുടമയ്ക്ക് അയച്ചു കൊടുക്കുന്നതാണ്. തൊഴിലുടമ റിക്കവറി തുക 10 തവണകളായി ഈടാക്കി ഡിഡി/മണിയോര്‍ഡര്‍ മുഖേന എല്ലാ മാസവും 10-ാം തീയതിക്കോ അതിനുമുമ്പോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ലഭ്യമാക്കേണ്ടതാണ്. വരിക്കാരന് തുക ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വില്പന വിഭാഗത്തില്‍ നേരിട്ടും ഒടുക്കാവുന്നതാണ്. തുക അടയ്ക്കുമ്പോഴും കത്തിടപാടുകള്‍ നടത്തുമ്പോഴും വരിക്കാരന്‍ അയാളുടെ/അവരുടെ പേരും രജിസ്റ്റര്‍ നമ്പും കൃത്യമായി രേഖപ്പെടുത്തണം.

വില്പന വിവരം (പാക്കിംഗ്/പാഴ്‌സല്‍ ചാര്‍ജുകള്‍ ഒഴികെ)
സര്‍വവിജ്ഞാനകോശം
വാല്യം വില (രൂപയില്‍)
1 500
2 500
3 600
4 700
5 700
6 600
7 700
8 700
9 700
10 600
11 450
12 450
13 500
14 600
15 720
16 720
വിശ്വസാഹിത്യ വിജ്ഞാനകോശം
വാല്യം വില (രൂപയില്‍)
1 600
2 500
3 600
4 450
5 540
6 500
7 500
8 700
9 720
10 950
ഏകവാല്യവിജ്ഞാനകോശങ്ങള്‍
# പേര് വില (രൂപയില്‍)
1 പരിസ്ഥിതി വിജ്ഞാനകോശം 700
2 ജ്യോതിശ്ശാസ്ത്രവിജ്ഞാനകോശം 900
3 പരിണാമ വിജ്ഞാനകോശം 900
4 സാംസ്‌കാരികം 350
മുൻകൂട്ടി അറിയിക്കാതെ തന്നെ പുസ്തക വിലയിൽ വ്യത്യാസം വരാവുന്നതാണ് .
ഡിസ്‌കൗണ്ട് നിരക്കുകള്‍
  • സർവവിജ്ഞാനകോശം 1 മുതൽ 15 വരെ വാല്യങ്ങൾക്ക് 50% ഡിസ്കൗണ്ട് ലഭ്യമാണ്.
  • ക്രെഡിറ്റ് പദ്ധതിപ്രകാരം വാല്യങ്ങള്‍ വാങ്ങുമ്പോള്‍ 20% ഡിസ്‌കൗണ്ട് ലഭിക്കുന്നു.
  • ഇന്‍സ്റ്റാള്‍മെന്റ് പദ്ധതിപ്രകാരം വാല്യങ്ങള്‍ വാങ്ങുമ്പോള്‍ 25% ഡിസ്‌കൗണ്ട് ലഭിക്കുന്നു.
  • ഒരുമിച്ച് തുക അടച്ച് താഴെപ്പറയുന്ന വാല്യങ്ങള്‍ ഒന്നിച്ച് വാങ്ങുമ്പോള്‍ 30% ഡിസ്‌കൗണ്ടും എക്‌സിബിഷന്‍ വേളകളിലെ വില്പനയ്ക്ക് 35% ഡിസ്‌കൗണ്ടും ലഭ്യമാക്കുന്നു

i. സര്‍വവിജ്ഞാനകോശം വാല്യങ്ങള്‍ 1 മുതല്‍ 16 വരെ.

അല്ലെങ്കില്‍

ii. വിശ്വസാഹിത്യ വിജ്ഞാനകോശം വാല്യങ്ങള്‍ 1 മുതല്‍ 10 വരെ.

അല്ലെങ്കില്‍

iii. 30 വിജ്ഞാനകോശം വാല്യങ്ങളുടെ ഒരു സെറ്റ് (16 സര്‍വവിജ്ഞാനകോശം വാല്യങ്ങള്‍ + 10 സാഹിത്യവിജ്ഞാനകോശം വാല്യങ്ങള്‍ + 4 ഏകവാല്യവിജ്ഞാനകോശങ്ങള്‍) മേല്‍ പ്രതിപാദിച്ച 30 വിജ്ഞാനകോശം വാല്യങ്ങളില്‍ നിന്നും ഏക വാല്യങ്ങളായി വാങ്ങുവാന്‍ താല്പര്യമുള്ളവര്‍ക്ക് 25% ഡിസ്‌കൗണ്ട് നിരക്കില്‍ ലഭ്യമാകുന്നു.

  • ക്രെഡിറ്റ് പദ്ധതിപ്രകാരം വിജ്ഞാനകോശം വാല്യങ്ങള്‍ വാങ്ങുന്നതിനുള്ള അപേക്ഷഫോറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

Ⅴ. സേവനങ്ങള്‍

1. സംസ്ഥാന സര്‍വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിജ്ഞാനകോശം വാല്യങ്ങള്‍ വാങ്ങാന്‍ താല്പര്യമുള്ള സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഈ സ്ഥാപനം തയ്യാറാക്കിയിട്ടുള്ള നിര്‍ദ്ദിഷ്ട അപേക്ഷാഫാറം (വെബ്‌സൈറ്റില്‍ ഉള്ളടക്കം ചെയ്തിട്ടുണ്ട്) പൂരിപ്പിച്ച് നല്കുകയും അതോടൊപ്പം 300/- രൂപ ആദ്യഗഡുവായി അടയ്ക്കുകയും ചെയ്താല്‍ സ്ഥാപനം ഇതുവരെ പ്രസിദ്ധീകരിച്ച വിജ്ഞാനകോശം വാല്യങ്ങള്‍ മൊത്തമായി 20% കമ്മീഷനില്‍ 30 മിനിറ്റിനുള്ളില്‍ നല്കുന്നതാണ്.

2. വാല്യങ്ങളുടെ വില രൊക്കം പണമായി അടയ്ക്കുന്നവര്‍ക്ക് ആവശ്യമുള്ള വാല്യങ്ങള്‍ 30% കമ്മീഷന്‍ നല്കി 30 മിനിറ്റിനുള്ളില്‍ നല്കുന്നതാണ്.

3. വില്പന വിഭാഗത്തിന്റെ പ്രവര്‍ത്തന സമയം പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10.30 മുതല്‍ 1 മണിവരെയും ഉച്ചയ്ക്ക് 2 മുതല്‍ 4 മണിവരെയുമാണ്.

4. ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിവിധ വിഭാഗം എഡിറ്റര്‍മാര്‍ തയ്യാറാക്കുന്ന ലേഖനങ്ങള്‍ക്ക് പുറമേ വിദ്യാഭ്യാസ സാഹിത്യ ശാസ്ത്രമേഖലകളിലെ വിദഗ്ധരില്‍ നിന്നും പ്രതിഫല വ്യവസ്ഥയില്‍ ലേഖനങ്ങള്‍ എഴുതി വാങ്ങി ഇന്‍സ്റ്റിറ്റ്യൂട്ട് വക വിജ്ഞാനകോശം വാല്യങ്ങളില്‍ ഉള്‍പ്പെടുത്തിവരുന്നു. തയ്യാറാക്കുന്ന ലേഖനങ്ങള്‍ വിജ്ഞാനകോശം വാല്യങ്ങളില്‍ പ്രസിദ്ധീകരണ യോഗ്യമാണെങ്കില്‍ സ്വീകരിച്ച് കഴിഞ്ഞ് 3 മാസത്തിനകം 1000 വാക്കിന് 800 രൂപ ക്രമത്തില്‍ പ്രതിഫലം നല്കുന്നതാണ്.

5. പരിഷ്‌കരിച്ച സര്‍വവിജ്ഞാനകോശം വാല്യം 1 മുതല്‍ 15 വരെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ വെബ്‌സൈറ്റില്‍ (www.web-edition.sarvavijnanakosam.gov.in) ലഭ്യമാക്കിയിട്ടുണ്ട്. ബാക്കി വാല്യങ്ങളും പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് വെബ്‌സൈറ്റില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

6. ഇരുപത്തിയ്യായിരത്തോളം വിജ്ഞാനപ്രദമായ പുസ്തകങ്ങള്‍ സ്റ്റോക്കുള്ള ഒരു ലൈബ്രറി ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു. ലേഖനം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് റഫറന്‍സിനായി ഈ ലൈബ്രറി പ്രയോജനപ്പെടുത്താവുന്നതാണ്.

Ⅵ. ലേഖനം സമര്‍പ്പിക്കുന്നതിന്

വിദഗ്ധ വ്യക്തികള്‍ക്ക് സര്‍വവിജ്ഞാനകോശം വെബ് എഡിഷനിലേക്ക് ലേഖനങ്ങള്‍ സംഭാവന ചെയ്യാവുന്നതാണ്, sarvavijnanakosam@yahoo.com എന്ന അഡ്രസില്‍ ഇ-മെയില്‍ ചെയ്താല്‍ മതിയാകും. വിജ്ഞാനകോശം വാല്യത്തില്‍ ഉള്‍പ്പെടുത്താന്‍ ഏതെങ്കിലും വിഷയത്തെക്കുറിച്ച് ലേഖനം തയ്യാറാക്കി നല്കുവാന്‍ താത്പര്യമുള്ളവര്‍ക്ക് അതിനും ഇപ്പോള്‍ സൗകര്യമുണ്ട്. ലേഖനം പരിശോധിച്ച് സ്വീകാര്യമെന്ന് കണ്ട് സര്‍വവിജ്ഞാനകോശത്തില്‍ ഉള്‍പ്പെടുത്തിയാല്‍ 1000 വാക്കിന് 800 രൂപ എന്ന നിരക്കില്‍ പ്രതിഫലം നല്കുന്നതാണ്. ഇതു സംബന്ധിച്ച നിബന്ധനകള്‍ ചുവടെ ചേര്‍ക്കുന്നു.

1. ലേഖനം മലയാളം യൂണിക്കോഡ് ഫോണ്ടില്‍ ടൈപ്പ് ചെയ്യുക.

2. ടൈപ്പ് ചെയ്യാന്‍ മലയാളം ISM ഫോണ്ടുകള്‍ ഉപയോഗിക്കരുത്

3. ടൈപ്പ് ചെയ്ത മാറ്റര്‍ ഓപ്പണ്‍ ഓഫീസ് ഫയലായി സേവ് ചെയ്യുക

4. മാറ്റര്‍ പേജ്‌മേക്കര്‍/ മൈക്രോസോഫ്റ്റ് വേഡ് ഫയലായി സേവ് ചെയ്യരുത്

5. താഴെ പറയുന്ന മൂന്ന് സോഫ്റ്റ്‌കോപ്പികള്‍ ഇ-മെയില്‍ ചെയ്യുക

  1. ടെക്സ്റ്റും പടങ്ങളും (images) ഓപ്പണ്‍ ഡോക്കുമെന്റ് ഓപ്പണ്‍ ഓഫീസ്/പോര്‍ട്ടബിള്‍ ഡോക്കുമെന്റ് ഫയല്‍ ആയി.

  2. പടങ്ങള്‍ ഉള്‍പ്പെടുത്താതെ ടെക്സ്റ്റ് മാത്രമായി ഒരു ടെക്സ്റ്റ് (Text) ഫയല്‍

  3. എല്ലാ പടങ്ങളും .jpeg രീതിയില്‍ സേവ് ചെയ്ത് തയ്യറാക്കിയ ഒരു ഫോള്‍ഡര്‍ (Folder).

വെബ്‌സൈറ്റില്‍ നിലവിലുള്ള ലേഖനങ്ങളില്‍ ആവശ്യമായ തിരുത്തലുകളും/കൂട്ടിച്ചേര്‍ക്കലുകളും നിര്‍ദ്ദേശിക്കാവുന്നതാണ്.

Ⅶ. ഗ്രാന്റ്-ഇന്‍-എയ്ഡ്

സംസ്ഥാന സര്‍ക്കാര്‍ കാലാകാലങ്ങളില്‍ ബഡ്ജറ്റില്‍ വകകൊള്ളിച്ച് പദ്ധതിയിനത്തിലും പദ്ധതിയേതരയിനത്തിലും അനുവദിച്ചു നല്കുന്ന ഗ്രാന്റ് ഉപയോഗിച്ചാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്. വിജ്ഞാനകോശം വാല്യങ്ങളുടെ വില്പന മുഖേന ലഭിക്കുന്ന തുക ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിവോള്‍വിംഗ് ഫണ്ടില്‍ നിക്ഷേപിക്കുന്നു.

Ⅷ. ഓഡിറ്റ്

ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡിപ്പാര്‍ട്ടുമെന്റ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, അക്കൗണ്ടന്റ് ജനറല്‍ എന്നിവര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നു.

Ⅸ. കംപ്യൂട്ടര്‍/ഇന്റര്‍നെറ്റ് സംവിധാനം

വിജ്ഞാനകോശം വാല്യങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്റര്‍നെറ്റ് സംവിധാനത്തോടുകൂടിയ കംപ്യൂട്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ലഭ്യമാക്കേണ്ട സേവനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ഏതു പരാതിയും അഭിപ്രായവും ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ക്ക് താഴെ കൊടുത്തിരിക്കുന്ന മേല്‍ വിലാസത്തില്‍ അറിയിക്കാവുന്നതാണ്.

Ⅹ.  വിവരാവകാശം

2005 - ലെ വിവരാവകാശ നിയമപ്രകാരം പരാതികൾ പരിഹരിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടിൽ താഴെ പറയുന്ന സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട് .

# സേവന വിവരം സേവനം നൽകുന്നതിന് ഉത്തരവാദപ്പെട്ട ഓഫീസർ സേവനം ലഭ്യമാക്കുന്നതിനുള്ള സമയപരിധി ഫോൺ നമ്പർ
1 വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ സ്വീകരിക്കൽ ശ്രീ. അനിൽ പി ആന്റണി
അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ,
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
വിവരാവകാശ നിയമത്തിൽ പറയുന്ന കാലയളവ് 0471-2334877
9497454336
2 വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ അനുസരിച്ച് വിവരം നൽകൽ ശ്രീ. അനിൽ പി ആന്റണി
അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ,
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
വിവരാവകാശ നിയമത്തിൽ പറയുന്ന കാലയളവ് 0471-2334877
9497454336
3 വിവരാവകാശ നിയമപ്രകാരമുള്ള അപ്പീലിൻ മേൽ തീർപ്പ്‌ കൽപ്പിക്കൽ ഡോ .മ്യൂസ് മേരി ജോർജ് ഡയറക്ടര്‍,
അപ്പീൽ അധികാരി
വിവരാവകാശ നിയമത്തിൽ പറയുന്ന കാലയളവ് 0471-2321301
9497454336

ഡയറക്ടര്‍,
കേരള സംസ്ഥാന സര്‍വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ട്,
ജവഹർ സഹകരണ ഭവൻ, പത്താം നില,
ഡി.പി.ഐ ജംഗ്ഷൻ, തൈക്കാട് .പി.ഒ.
തിരുവനന്തപുരം - 695 014
Email:
Director - director.siep@kerala.gov .in

Administration - admin.siep@kerala.gov.in

Sales - sales.siep@kerala.gov.in

Journal - journal.siep@kerala.gov.in/span>


സ്ഥാപനത്തിന്റെ വെബ് സൈറ്റ് : www.sarva.kerala.gov.in