കേരളസംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് വില്പനവിഭാഗം
വില്പനരീതികള്വിജ്ഞാനകോശം വാല്യങ്ങളുടെ വില്പന വര്‍ധിപ്പിക്കുന്നതിനായി ഇന്‍സ്റ്റിറ്റ്യൂട്ട് രണ്ട് പദ്ധതികള്‍ അവലംബിച്ചു വരുന്നു.
1. ഇന്‍സ്റ്റാള്‍മെന്റ് പദ്ധതി ഏത് വ്യക്തിയ്ക്കും 100 രൂപ അടച്ച് പദ്ധതിയില്‍ അംഗമാകാം. ബാക്കി തുക പിന്നീട് 100 അല്ലെങ്കില്‍ നൂറിന്റെ ഗുണിതങ്ങളായി അടയ്ക്കാവുന്നതാണ്. ഓരോ വാല്യത്തിനും അനുവദനീയമായ ഡിസ്‌കൗണ്ട് (ഇപ്പോള്‍ 25%) കിഴിച്ചുള്ള തുക അടച്ചു കഴിയുമ്പോള്‍ അംഗത്തിന് വാല്യം ലഭിക്കുന്നതാണ്. പോസ്റ്റല്‍ ചെലവുകള്‍ ആവശ്യമായി വന്നാല്‍ അത് വരിക്കാരന്‍ തന്നെ വഹിക്കേണ്ടതാണ്.
2. ക്രെഡിറ്റ് പദ്ധതി ഈ പദ്ധതിപ്രകാരം വരിക്കാരന് വാല്യങ്ങള്‍ മുന്‍കൂറായി നല്കുന്നതും അവയുടെ വില തുടര്‍ന്നുള്ള തവണകളായി ഈടാക്കുന്നതുമാണ്. സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, സ്‌കൂള്‍/കോളജ് അധ്യാപകര്‍ എന്നിവര്‍ക്കായി ഈ പദ്ധതിയിലെ അംഗത്വം പരിമിതപ്പെടുത്തിയിരിക്കുന്നു.
പദ്ധതിയില്‍ അംഗമാകാന്‍ താല്പര്യമുള്ളവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ലഭ്യമാക്കിയിട്ടുള്ള നിശ്ചിത അപേക്ഷയില്‍ (വെബ്‌സൈറ്റിലും ലഭ്യമാണ്) ഓഫീസ് മേലധികാരിയുടെ സാക്ഷ്യപത്രം സഹിതം അപേക്ഷിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം ആദ്യഗഡുവായ 300 രൂപയും അടക്കേണ്ടതാണ്. അംഗമാകുന്നവര്‍ക്ക് ആവശ്യമായ വാല്യങ്ങള്‍ മുന്‍കൂറായി ലഭിക്കുന്നതും ബാക്കി തുക ഗഡുക്കളായി അടച്ചു തീര്‍ക്കേണ്ടതുമാണ്.
പദ്ധതിയുടെ സവിശേഷതകള്‍
ⅰ. സർവവിജ്ഞാനകോശം 1 മുതൽ 15 വരെ വാല്യങ്ങൾക്ക് 50% ഡിസ്കൗണ്ട് ലഭ്യമാണ്.
ⅱ. വാല്യങ്ങളുടെ മുഖവിലയില്‍ നിന്നും 20% ഡിസ്‌കൗണ്ട് ലഭിക്കുന്നു.
ⅲ. ആറോ അതില്‍ കൂടുതലോ വാല്യങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആവശ്യമെങ്കില്‍ 'Fright to pay' ആയി ലോറി പാഴ്‌സല്‍ സര്‍വീസ് വഴി വാല്യങ്ങള്‍ എത്തിച്ചുകൊടുക്കുന്നു (പാഴ്‌സല്‍ ചാര്‍ജ് അടച്ച് വരിക്കാരന്‍ വാല്യങ്ങള്‍ കൈപ്പറ്റേണ്ടതാണ്). ആറില്‍ കുറവ് വാല്യങ്ങള്‍ വാങ്ങുന്നവര്‍ക്ക് രജിസ്റ്റേര്‍ഡ് തപാല്‍ വഴി വാല്യങ്ങള്‍ എത്തിക്കുന്നു. ലോറി പാഴ്‌സല്‍ വഴി വാല്യങ്ങള്‍ അയക്കുന്നതിന് 150 രൂപ (നൂറ്റിഅമ്പത് രൂപ) പാക്കിങ് ചാര്‍ജും തപാല്‍ മുഖേന അയക്കുന്നതിന് ഓരോ വാല്യത്തിനും 50 രൂപ വീതം പോസ്റ്റല്‍ ചാര്‍ജും വരിക്കാരന്‍ തന്നെ വഹിക്കേണ്ടതാണ്. ഒരു പാക്കറ്റില്‍ രണ്ട് വാല്യങ്ങളെ ഉള്ളുവെങ്കില്‍ 75 രൂപ പോസ്റ്റല്‍ ചാര്‍ജ് ഒടുക്കിയാല്‍ മതിയാകും. (ഈ നിരക്കുകള്‍ മുന്നറിയിപ്പില്ലാതെ വ്യത്യാസപ്പെടാവുന്നതാണ്.)
ⅳ. നിശ്ചിത അപേക്ഷാഫോറത്തിന്റെ മൂന്ന് കോപ്പികള്‍ അപേക്ഷകന്‍ പൂരിപ്പിച്ച് ഒരെണ്ണം തൊഴിലുടമയുടെ പക്കല്‍ സൂക്ഷിക്കുകയും 2 എണ്ണം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുകയും ചെയ്യേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷയുടെ ഫോട്ടോകോപ്പിയും സ്വീകാര്യമാണ്.
ⅴ. ആദ്യഗഡുവായ 300 രൂപ ഡിമാന്റ് ഡ്രാഫ്റ്റ്, മണിഓര്‍ഡര്‍ എന്നിവ മുഖേന ഒടുക്കുകയോ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വില്പന വിഭാഗത്തില്‍ നേരിട്ട് അടയ്ക്കുകയോ ചെയ്യാവുന്നതാണ്.
ⅵ. വരിക്കാരന് വാല്യങ്ങള്‍ നല്‍കിയശേഷം അപേക്ഷയുടെ ഒരു കോപ്പി റിക്കവറി സംബന്ധിച്ച വിശദാംശങ്ങള്‍ സഹിതം തൊഴിലുടമയ്ക്ക് അയച്ചുകൊടുക്കുന്നതാണ്. തൊഴിലുടമ റിക്കവറി തുക 10 തവണകളായി ഈടാക്കി ഡി.ഡി./മണിഓര്‍ഡര്‍ മുഖേന എല്ലാ മാസവും 10-ാം തീയതിക്കോ അതിനുമുമ്പോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ലഭ്യമാക്കേണ്ടതാണ്. വരിക്കാരന് തുക ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വില്പന വിഭാഗത്തില്‍ നേരിട്ടും ഒടുക്കാവുന്നതാണ്. തുക അടക്കുമ്പോഴും കത്തിടപാടുകള്‍ നടത്തുമ്പോഴും വരിക്കാരന്‍ അയാളുടെ/അവരുടെ പേരും രജിസ്റ്റര്‍ നമ്പരും കൃത്യമായും രേഖപ്പെടുത്തണം.
വില്പന വിവരം (പാക്കിങ്/പാഴ്‌സല്‍ ചാര്‍ജുകള്‍ ഒഴികെ)
സര്‍വവിജ്ഞാനകോശം | |
വാല്യം | വില (രൂപയില്‍) |
1 | 500 |
2 | 500 |
3 | 600 |
4 | 700 |
5 | 700 |
6 | 600 |
7 | 700 |
8 | 700 |
9 | 700 |
10 | 600 |
11 | 450 |
12 | 450 |
13 | 500 |
14 | 600 |
15 | 720 |
16 | 720 |
വിശ്വസാഹിത്യ വിജ്ഞാനകോശം | ||
വാല്യം | വില (രൂപയില്‍) | |
1 | 600 | |
2 | 500 | |
3 | 600 | |
4 | 450 | |
5 | 540 | |
6 | 500 | |
7 | 500 | |
8 | 700 | |
9 | 720 | |
10 | 950 |
ഏകവാല്യവിജ്ഞാനകോശങ്ങള്‍ | ||
# | പേര് | വില (രൂപയില്‍) |
1 | പരിസ്ഥിതി വിജ്ഞാനകോശം | 700 |
2 | ജ്യോതിശ്ശാസ്ത്രവിജ്ഞാനകോശം | 900 |
3 | പരിണാമ വിജ്ഞാനകോശം | 900 |
4 | സാംസ്‌കാരികം | 350 |
വാല്യങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുമ്പോള്‍ വില വ്യത്യാസപ്പെടാവുന്നതാണ്.
ഡിസ്‌കൗണ്ട് നിരക്കുകള്‍
സർവവിജ്ഞാനകോശം 1 മുതൽ 15 വരെ വാല്യങ്ങൾക്ക് 50% ഡിസ്കൗണ്ട് ലഭ്യമാണ്.
ക്രെഡിറ്റ് പദ്ധതിപ്രകാരം വാല്യങ്ങള്‍ വാങ്ങുമ്പോള്‍ 20% ഡിസ്‌കൗണ്ട് ലഭിക്കുന്നു.
ഇന്‍സ്റ്റാള്‍മെന്റ് പദ്ധതിപ്രകാരം വാല്യങ്ങള്‍ വാങ്ങുമ്പോള്‍ 25% ഡിസ്‌കൗണ്ട് ലഭിക്കുന്നു.
ഒരുമിച്ച് തുക അടച്ച് താഴെപ്പറയുന്ന വാല്യങ്ങള്‍ ഒന്നിച്ച് വാങ്ങുമ്പോള്‍ 30% ഡിസ്‌കൗണ്ടും എക്‌സിബിഷന്‍ വേളകളിലെ വില്പനയ്ക്ക് 35% ഡിസ്‌കൗണ്ടും ലഭ്യമാക്കുന്നു
അല്ലെങ്കില്‍
ii. വിശ്വസാഹിത്യ വിജ്ഞാനകോശം വാല്യങ്ങള്‍ 1 മുതല്‍ 10 വരെ.
അല്ലെങ്കില്‍
iii. 30 വിജ്ഞാനകോശം വാല്യങ്ങളുടെ ഒരു സെറ്റ്
(16 സര്‍വവിജ്ഞാനകോശം വാല്യങ്ങള്‍+ 10 സാഹിത്യവിജ്ഞാനകോശം വാല്യങ്ങള്‍ + 4 ഏകവാല്യവിജ്ഞാനകോശങ്ങള്‍)
മേല്‍ പ്രതിപാദിച്ച 30 വിജ്ഞാനകോശം വാല്യങ്ങളില്‍ നിന്നും ഏക വാല്യങ്ങളായി വാങ്ങുവാന്‍ താല്പര്യമുള്ളവര്‍ക്ക് 25% ഡിസ്‌കൗണ്ട് നിരക്കില്‍ ലഭ്യമാകുന്നു.
• ക്രെഡിറ്റ് പദ്ധതിപ്രകാരം വിജ്ഞാനകോശം വാല്യങ്ങള്‍ വാങ്ങുന്നതിനുള്ള അപേക്ഷഫോറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ഡോ. എ.ആര്‍. രാജന്ഡയറക്ടര്