പരിസ്ഥിതി വിജ്ഞാനകോശം
ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം, ഓസോണ്‍പാളി ശോഷണം, ജൈവവൈവിധ്യശോഷണം, വനനശീകരണം, ഇലക്ട്രോണിക് മാലിന്യങ്ങളും പ്ലാസ്റ്റിക്കും ഉയര്‍ത്തുന്ന ഭീഷണികള്‍, ഊര്‍ജപ്രതിസന്ധി തുടങ്ങി വര്‍ത്തമാനകാലസമൂഹം നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികള്‍; പരിസ്ഥിതി സംരക്ഷണാര്‍ഥം പ്രവര്‍ത്തിക്കുന്ന അപ്പിക്കോ, ചിപ്കോ, നര്‍മദാ ബചാവോ ആന്ദോളന്, ചാലിയാര്‍, പ്ലാച്ചിമട, കൂടംകുളം, നര്‍മദ തുടങ്ങിയ സമരമുഖങ്ങള്‍; റേച്ചല്‍ കാഴ്സണ്, സുന്ദര്‍ലാല്‍ ബഹുഗുണ, കെ. അബ്ദുല്‍ റഹ്മാന്, മയിലമ്മ, മേധാപട്കര്‍, കല്ലേന്‍ പൊക്കുടന് ഉള്‍പ്പെടെ പരിസ്ഥിതിസംരക്ഷണ മുന്നേറ്റങ്ങളില്‍ വ്യക്തിമുദ്രപതിപ്പിച്ചവര്‍, ഭൗമ ഉച്ചകോടിയും ജൈവവൈവിധ്യ ഉച്ചകോടിയും ഉള്‍പ്പെടെയുള്ള അന്തര്‍ദേശീയ ഉച്ചകോടികള്‍, ഉടമ്പടികള്‍, പ്രഖ്യാപനങ്ങള്‍; ചെര്‍ണോബില്‍ മുതല്‍ ഫുക്കുഷിമ വരെയുള്ള ആണവ-പരിസ്ഥിതി ദുരന്തങ്ങള്‍; വളപ്രയോഗവും കീടനാശിനികളുമില്ലാത്ത കാര്ഷികവൃത്തിയെക്കുറിച്ചു സംവദിക്കുന്ന ജൈവ-പ്രകൃതി-സുസ്ഥിര കൃഷി സമ്പ്രദായങ്ങള്‍ തുടങ്ങി പരിസ്ഥിതിവിജ്ഞാനീയത്തിലെ സര്‍വതലസ്പര്‍ശിയായ ലേഖനങ്ങള്‍ ഉള്‍പ്പെടെ ഭൗമപരിസ്ഥിതിയെക്കുറിച്ച് അറിയേണ്ടതെന്തും പരിഷ്കരിച്ച പരിസ്ഥിതി വിജ്ഞാനകോശത്തിലുണ്ട്.
ഡിമൈ 1/4 വലുപ്പത്തില്‍ 840 ബഹുവര്‍ണ പുറങ്ങളിലായി കമനീയമായി നിര്‍മിച്ചിരിക്കുന്ന പരിസ്ഥിതി വിജ്ഞാനകോശത്തിന് 700 രൂപയാണ് മുഖവില.