പരിണാമ വിജ്ഞാനകോശം

Parinamavijnanakosam

ജീവന്റെ ഉത്പത്തിയും പരിണാമവും സംബന്ധിച്ചുള്ള അറിവുകള്‍ സമഗ്രമായി പ്രതിപാദിക്കുന്ന മലയാളത്തിലെ പ്രഥമ ആധികാരിക ഗ്രന്ഥമാണിത്. ഡാര്‍വിന്റെയും പില്‍ക്കാല ശാസ്ത്രജ്ഞന്മാരുടെയും പരിണാമസിദ്ധാന്തങ്ങളുടെ സമീപദൃശ്യങ്ങള്‍, തന്മാത്രാപരിണാമം, ഭ്രൂണവികാസവും പരിണാമവും തുടങ്ങി പരിണാമപ്രക്രിയയുടെ ആധികാരികവും ലളിതവുമായ പ്രതിപാദനങ്ങള്‍, മണ്ണടിഞ്ഞുപോയ ചെറുതും ഭീമാകാരങ്ങളുമായ ജീവവംശങ്ങളുടെ വിശദചരിത്രം, ഏകകോശജീവികളില്‍ തുടങ്ങി മനുഷ്യന്‍ വരെയുള്ള ജീവജാലങ്ങളുടെ പിറവിയുടെയും പരിണാമത്തിന്റെയും വിശദമായ പ്രതിപാദനമടങ്ങുന്ന ലേഖനങ്ങള്‍ എന്നിങ്ങനെ സമ്പന്നമായ ഉള്ളടക്കമാണ് ഇതിന്റേത്. ഇന്ത്യന്‍ഭാഷകളില്‍ ആദ്യത്തെതും ലോകഭാഷകളില്‍ത്തന്നെ അത്യപൂര്‍വവുമാണ് ഇത്തരം സവിശേഷതകളുള്ള ഒരു വിജ്ഞാനകോശം. 697 ബഹുവര്‍ണ പേജുകളില്‍ പൂര്‍ണമായും ആര്‍ട്ട് പേപ്പറില്‍ കമനീയമായി നിര്‍മിച്ചിരിക്കുന്ന ഈ ഗ്രന്ഥത്തിന് 900 രൂപയാണ് മുഖവില.